SignIn
Kerala Kaumudi Online
Thursday, 25 April 2024 2.08 PM IST

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വന്തം ഈടിൽ വായ്പയ്ക്ക് ശുപാർശ

p-rajeev

□വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ രണ്ട് മാസത്തിനകം നടപടിയെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: സർക്കാർ ഗാരന്റി നിൽക്കാതെ സ്വന്തം ഈടിൻമേൽ ബാങ്കുകളിൽ നിന്ന് വായ്‌പ സ്വീകരിക്കാനുള്ള അധികാരം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ഇതുസംബന്ധിച്ച് പഠിച്ച വിദഗ്ദ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.

പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും ആധുനീകരണം നടപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് അധികാരം നൽകണം. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഹരികുമാർ, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് കെ.പണിക്കർ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ക്രിയാത്മകമായ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും പരിശോധിച്ച് രണ്ട് മാസത്തിനുള്ളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

മറ്റ് ശുപാർശകൾ

 മൂലധനച്ചെലവ് ഏറ്റെടുക്കാനും മെഷിനറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള അധികാരം

 തൊഴിലാളികളുടെ പുനർവിന്യാസം,​ അപ്രസക്തമായ തസ്തികകൾ നിറുത്തലാക്കൽ,​ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിരമിക്കൽ, വി.ആർ.എസ് എന്നിവയ്‌ക്ക് അവകാശം

 സ്ഥാനക്കയറ്റം, മാനേജീരിയൽ സാങ്കേതിക തസ്തികകളിൽ കരാറടിസ്ഥാന നിയമനവും ഇൻസന്റീവിനുമുള്ള അധികാരവും

 കാലഹരണപ്പെട്ട യന്ത്രങ്ങൾ ഡീകമ്മീഷൻ ചെയ്യാനും ആക്രികൾ വിൽക്കാനും അധികാരം

 സാങ്കേതികവിദ്യ സ്വീകരിക്കാനും സംയുക്ത സംരംഭങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിനും അവകാശം നൽകണം

 അസംസ്‌കൃത വസ്തുക്കൾ വാങ്ങാനുള്ള അധികാരം

 പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സർക്കാരുമായി ധാരണാപത്രം

 പൊതുമേഖലാ സ്ഥാപനങ്ങളുടെ പരമാധികാരിയായ റിയാബിനെ ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫർമേഷൻ (ബി.പി.ടി) എന്ന പേരിൽ
പുനഃസംഘടിപ്പിക്കണം.

 സർക്കാർ ഫണ്ടുകളുടെ കാലതാമസം ഒഴിവാക്കുന്നതിന് കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, സർക്കാർ എന്നിവരുൾപ്പെട്ട ത്രികക്ഷി ധാരണാപത്രം ഒപ്പിടണം

 ശമ്പള പരിഷ്‌കരണം ലാഭത്തിന്റെ 25 ശതമാനത്തിൽ കവിയാൻ പാടില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.