കൊച്ചി: കിഡ്നി ഫൗണ്ടേഷൻ കേരളയുടെ ഫൗണ്ടർ ചെയർമാൻ കോട്ടയം പാക്കിൽ വടക്കേടത്ത് ഗോവിന്ദമംഗലം വാരിയത്ത് വി.ജി. ചന്ദ്രശേഖര വാര്യർ (66) നിര്യാതനായി. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ വൃക്ക മാറ്റിവയ്ക്കലിനു ശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തികളിലൊരാളാണ്. 34വർഷം മുൻപാണ് അമ്മ സർവമംഗലയുടെ വൃക്ക ചന്ദ്രശേഖര വാര്യർക്ക് മാറ്റി വച്ചത്. ബ്രഹ്മകുമാരീസ് ഈശ്വ വിദ്യാലയത്തിലെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഗീത. മക്കൾ: ദിവ്യ, വിഷ്ണു. മരുമക്കൾ: രാജേഷ്, ജിനിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |