SignIn
Kerala Kaumudi Online
Sunday, 18 August 2019 8.58 PM IST

പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാൾക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

rabis

തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങൾ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാൾ (58) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെല്ലിന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2018ൽ 6 പേരും 2019ൽ ഒരാളുമാണ് പേവിഷബാധ സ്ഥിരീകരിച്ച് മരണമടഞ്ഞത്. ഇത് കൂടാതെ കന്യാകുമാരി സ്വദേശിയായ 30 വയസുകാരനും ചികിത്സ തേടാതെ വെമ്പായം സ്വദേശിയായ 8 വയസുകാരനും പേവിഷബാധ സംശയിച്ച് അടുത്തിടെ മരണമടഞ്ഞിരുന്നു. പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയോൽക്കാം. പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്.

എന്നാൽ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പൂർണമായും പ്രതിരോധിക്കാൻ കഴിയുന്നതാണ് പേവിഷബാധയെന്ന് സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ കോഓർഡിനേറ്ററും തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ. ഇന്ദു പി.എസ്. പറഞ്ഞു.

കടിയേറ്റൽ

  • ആദ്യമായി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകണം.
  • ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കണം.
  • എല്ലാ സർക്കാർ ആശുപത്രികളിലും പേ വിഷത്തിനുള്ള സൗജന്യ ചികിത്സയുണ്ട്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RABIES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.