ന്യൂഡൽഹി: 9,0000 കോടിയുടെ ചിനാബ് വാലി പവർ പ്രൊജക്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ജമ്മു, ഡൽഹി, മുംബയ്, ഭർഭംഗ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ഫണ്ട് വിനിയോഗം നടത്തിയതിനാണ് കേസ്. ഒരു സീനിയർ ഐ.എ.എസ് ഓഫീസറുടെ വസതിയിലും സി.വി.പി.പി.എൽ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതിയ്ക്ക് ഫണ്ട് അനുവദിച്ചതിനെ കുറിച്ച് സി.ബി.ഐ നേരത്തെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |