SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.29 AM IST

പി.കെ. ദിവാകരൻ അനുസ്മരണവും പുരസ്കാര വിതരണവും

rsp

കരുനാഗപ്പള്ളി: ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായിരുന്ന പി.കെ. ദിവാകരന്റെ ഏഴാം ചരമ വാർഷികം ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്രിയും പി.കെ. ദിവാകരൻ ഫൗണ്ടേഷനും സംയുക്തമായി ആചരിക്കും. ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് 5ന് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിക്കുന്ന സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷനാകും. പി.കെ. ദിവാകരൻ പുരസ്കാരം ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ. രാജഗോപാലിന് എ.എ. അസീസ് സമ്മാനിക്കും. സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി ബി. ആനന്ദൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.