തിരുവനന്തപുരം: കർട്ടൻ റയ്സറും മൂവി ലവേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് മോണോ ആക്ട് ഫെസ്റ്റിവൽ 29ന് മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേളയിൽ ട്രെയിനിംഗും അതിനുശേഷം ഏകാഭിനയ മത്സരങ്ങളും നടക്കും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകമായി കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
വൈകിട്ട് 6ന് തിരഞ്ഞെടുക്കപ്പെട്ടവയും സമ്മാനാർഹവുമായ മോണോ ആക്ടുകളുടെ അവതരണങ്ങളും സമ്മാന വിതരണവും നടക്കും. കേരള ചലച്ചിത്ര അക്കാഡമിയുടെ വൈസ് ചെയർമാനും ചലച്ചിത്ര നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.
രജിസ്ട്രേഷന് ഫോൺ: 9846469959, 97469667620.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |