പുതുച്ചേരി: വനിതാ ട്വന്റി -20യിൽ കേരളം 4 വിക്കറ്റിന് അന്ധ്രയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. മറ്റു പടിക്കറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (100 / 6 ) . അർദ്ധ സെഞ്ച്വറി നേടിയ എ. അക്ഷയ (50) ആണ് കേരള ചേസിംഗിന്റെ മുന്നണിപ്പോരാളിയായത്. ക്യാപ്ടൻ സജന 24 റൺസ് നേടി. നേരത്തെ കേരളത്തിനായി മിന്നു മണിയും ദർശന മോഹനും 2 വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |