SignIn
Kerala Kaumudi Online
Friday, 26 April 2024 2.45 AM IST

96ാം പിറന്നാൾ നിറവിൽ എലിസബത്ത് രാജ്ഞി

queen

ലണ്ടൻ : 96ാം പിറന്നാൾ ആഘോഷിച്ച് ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി. നോർഫോക്കിലെ സാൻഡ്രിംഗം എസ്റ്റേറ്റിലായിരുന്നു ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. രാജകുടുംബാംഗങ്ങൾക്ക് പുറമേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ രാജ്ഞിയ്ക്ക് ആശംസകൾ നേർന്നു. അതേ സമയം, ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാൾ ബ്രിട്ടണിൽ ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഇത്തവണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങുന്ന ജൂൺ 2ന് മിലിട്ടറി പരേഡോടെ പിറന്നാൾ ആഘോഷവും നടക്കും. താൻ അധികാരത്തിലെത്തിയതിന്റെ 70 വാർഷിക ദിനത്തിലും രാജ്ഞി,​ ഭർത്താവ് ഫിലിപ്പ് രാജകുമാരന് ഏറെ പ്രിയപ്പെട്ട സാൻഡ്രിംഗം എസ്റ്റേറ്റിൽ തന്നെയായിരുന്നു ചെലവഴിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്. ജൂണിൽ രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞിയായത്. ഫെബ്രുവരിയിൽ കൊവിഡ് പോസിറ്റീവായ രാജ്ഞിയ്ക്ക് നിലവിൽ നടക്കാനും മറ്റും ബുദ്ധിമുട്ടുകളുള്ളതിനാൽ പല പൊതുപരിപാടികളും ഒഴിവാക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.