ലോസ്ആഞ്ചലസ് : മദ്ധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയുടെ പടിഞ്ഞാറൻ തീരത്ത് റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 1.42ഓടെയാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പറഞ്ഞു. മസാചപ തീരമേഖലയിൽ നിന്ന് 61 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പില്ല. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തലസ്ഥാനമായ മനാഗ്വയിൽ അടക്കം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |