കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ സന്ദേശ് ജിങ്കിന്റെ പ്രശസ്തമായ 21-ാം നമ്പർ ജേഴ്സി ഇനിയുവ ഡിഫൻഡർ ബിജോയ് വർഗീസ് അണിയും. ബിജോയ്യുമായുള്ള കരാർ 2025വരെ നീട്ടിയ കേരള ബ്ലാസ്റ്റേഴ്സ് ജിങ്കൻ ടീം വിട്ടതിനെത്തുടർന്ന് പിൻവലിച്ച 21-ാം നമ്പർ ജേഴ്സി തിരികെ കൊണ്ടുവന്ന് ബിജോയ്ക്ക് നൽകുകയായിരുന്നു. ഇപ്പോൾ എടികെ മോഹൻ ബഗാന്റെ താരമായ ജിങ്കൻ കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. രോഷാകുലരായ ആരാധകർ ജിങ്കന്റെ 21-ാം നമ്പർ ജേഴ്സി തിരികെക്കൊണ്ടുവരണമെന്ന് ക്ലബിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ആവശ്യം ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടപ്പാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |