SignIn
Kerala Kaumudi Online
Monday, 08 August 2022 6.38 AM IST

കാട് പിടിച്ച് നശിക്കുന്നു, കുടുംബത്തിന്  നിലനിർത്താൻ  താൽപ്പര്യമില്ല;  സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ വിസ്മൃതിയിലാകാൻ  പോകുന്നത്  പ്രേം  നസീറിന്റെ  ഓർമകൾ  അവശേഷിക്കുന്ന  ലൈല  കോട്ടേജ് 

prem-nazir

തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയ താരം പത്മശ്രീ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വിൽപ്പനയ്ക്ക്. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓർമകളുടെ ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീർ വിട പറഞ്ഞ് 30വർഷമായിട്ടും അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ നിരവധി സിനിമാ പ്രേമികൾ ഇന്നും എത്താറുണ്ട്.

laila-cottage

നസീറിന്റെ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വയ്പ്പിലൂടെ വീട് ലഭിച്ചത്. പിന്നീട് റീത്ത തന്റെ മകൾക്ക് വീട് കൈമാറി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിർത്താൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. മലയാള സിനിമയുടെ നിത്യഹരിത നായകന്റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. 60വർഷത്തോളം പഴക്കമുള്ള വീടാണെങ്കിലും കോൺക്രീറ്റിനോ ചുമരുകൾക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. എന്നാൽ തന്റെ പ്രിയ നടന്റെ വീട് കാണാൻ എത്തുന്ന സിനിമാ പ്രേമികൾ കാണുന്നത് വീട് കാടുപിടിച്ച് നശിക്കുന്ന കാഴ്ചയാണ്. ആരാധകർക്ക് മാത്രമല്ല നിരവധി സിനിമാ താരങ്ങൾക്കും ഒരുപാട് പ്രിയപ്പെട്ട ഓർമകൾ സമ്മാനിച്ചതാണ് പ്രേം നസീറിന്റെ വീട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PREM NAZIR, LAILA COTTAGE, LAILA COTTAGE FOR SALE, PREM NAZIRS HOME FOR SALE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.