Kerala Kaumudi Online
Sunday, 26 May 2019 11.25 PM IST

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത സിഗററ്റുകൾ കസ്റ്റംസ് പിടികൂടി

മട്ടന്നൂർ: അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത സിഗററ്റുകൾ കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ 3.45 ന് എത്തിയ ഗോ എയർ വിമാനത്തിലാണ് സിഗററ്റ് കടത്താൻ ശ്രമിച്ചത്. കാസർകോട് സ്വദേശികളായ ഹംസ മൊയ്തീൻ കുഞ്ഞ്, മുഹമ്മദ് അമീർ സൊ ഹെയ്ൽ എന്നിവരിൽ നിന്നാണ് സിഗററ്റ് പിടികൂടിയത്.

200 സിഗററ്റുകൾ വീതമുള്ള 500 പെട്ടികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് അസിറ്റന്റ്. കമ്മിഷണർ മധുസൂദന ഭട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിഗററ്റ് പിടിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായാണ് സിഗററ്റ് പിടികൂടുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL