പത്തനംതിട്ട: ഇൗ മാസം 27 മുതൽ 30വരെ നടക്കുന്ന ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. ശബരിമല ഇടത്താവളമാണ് വേദി. പ്രതിനിധി സമ്മേളനത്തിൽ 635 പേർ പങ്കെടുക്കും. 30ന് വൈകിട്ട് മൂന്നിന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. പതാക ജാഥ 25ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുമെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എയും സംഘാടക സമിതി ജനറൽ കൺവീനർ പി.ബി.സതീഷ് കുമാറും പറഞ്ഞു. കൊടിമര ജാഥ 26ന് വെഞ്ഞാറുംമൂട് ഹഖ്-മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖായാത്ര 27ന് തിരുവല്ല സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |