SignIn
Kerala Kaumudi Online
Saturday, 20 April 2024 4.06 AM IST

ഇന്ത്യയിൽ ഗവേഷണ കേന്ദ്രം തുറക്കാൻ ഫെഡ്എക്‌സ്

fedex

വാഷിംഗ്‌ടൺ ഡി.സി: പ്രമുഖ അമേരിക്കൻ ഡെലിവറി കമ്പനിയായ ഫെഡ്എക്‌സ് ഇന്ത്യയിൽ ഗവേഷണ-വികസനകേന്ദ്രങ്ങൾ (ആർ ആൻഡ് ഡി സെന്റർ)​ തുറക്കും. അമേരിക്കൻ സന്ദർശനം നടത്തുന്ന ധനമന്ത്രി നിർമ്മല സീതാരാമൻ ഫെഡ്എക്‌സ് പ്രസിഡന്റും സി.ഇ.ഒയും മലയാളിയുമായ രാജ് സുബ്രഹ്മണ്യവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്ന്,​ ഗവേഷണ കേന്ദ്രം തുറക്കുന്നകാര്യം ധനമന്ത്രാലയം ട്വീറ്റിലാണ് വ്യക്തമാക്കിയത്.

മാസ്‌റ്റർകാർഡ് സി.ഇ.ഒ മൈബാക്ക് മൈക്കിൾ,​ അക്‌സ‍‍ൻചർ ചെയർപേഴ്‌സണും സി.ഇ.ഒയുമായ ജൂലി സ്വീറ്റ്,​ ഡെലോയിറ്റ് സി.ഇ.ഒ പുനിത് രഞ്ജൻ തുടങ്ങിയവരുമായും നിർമ്മല കൂടിക്കാഴ്‌ച നടത്തി.

''ഇന്ത്യയോട് പോസിറ്റീവ് സമീപനമാണ് ഫെഡ്എക്‌സിനുള്ളത്. ആർ ആൻഡ് ഡി കേന്ദ്രങ്ങൾ തുറക്കാനും തൊഴിൽ വൈദഗ്ദ്ധ്യം ഉയർത്താനും പദ്ധതിയുണ്ട്. ചരക്കുനീക്കം മികവുറ്റതാക്കുന്ന പി.എം. ഗതിശക്തി പദ്ധതിയെ പ്രതീക്ഷയോടെയാണ് കാണുന്നത് ""

രാജ് സുബ്രഹ്മണ്യം,​

പ്രസിഡന്റ് ആൻഡ് സി.ഇ.ഒ.,​

ഫെഡ്‌എക്‌സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FEDEX, RAJ SUBRAHMANIAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.