നെന്മാറ: അയിലൂർ കൃഷിഭവനിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു. കാർഷിക സംസ്കാരം ഉണർത്തുക, വിഷരഹിത ഭക്ഷണോത്പാദനത്തിൽ പങ്കാളിയാവുക, കുട്ടികൾ മുതൽ മുതിർന്നവർ വരെ കൃഷിയിൽ ഏർപ്പെടുക, സുരക്ഷിത ഭക്ഷണം, ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തുക മുതലായവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത്, വാർഡ് അടിസ്ഥാനത്തിൽ ഓരോ വീട്ടിലും കുടുംബാംഗങ്ങളും പങ്കാളിയായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ അയില്ലൂർ കൃഷിഭവനിൽ നിന്നും സൗജന്യ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെട്ട് വിത്തുകൾ ശേഖരിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിഗ്നേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കണ്ണനുണ്ണി, കൃഷി ഓഫീസർ എസ്.കൃഷ്ണ, സി.സന്തോഷ്, വി.രമ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |