SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.20 PM IST

​ബ​സ്,​ ​ഓ​ട്ടോ,​ ​ടാ​ക്സി​ നി​ര​ക്ക് ​വ​ർ​ദ്ധ​ന​വ്:​ യാത്രകൾ ഇനി കീശകാലിയാക്കും

auto-taxi

പാലക്കാട്: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനവ് മേയ് ഒന്നു മുതൽ നിലവിൽ വരുന്നതോടെ സാധാരണക്കാരുടെ യാത്ര ദുരിതത്തിലാകും. നിലവിലെ നിരക്കുവർദ്ധനവ് കുതിച്ചുയരുന്ന ഇന്ധനവിലയ്ക്കൊപ്പം മോട്ടോർവാഹന മേഖലയെ പിടിച്ചുനിർത്താൻ അനിവാര്യമാണെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ്. ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിയെടുക്കുന്ന ഭൂരിഭാഗംപേർക്കും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. നിലവിലെ സഹാചര്യത്തിൽ നിരക്ക് വർദ്ധനവ് സാധാരണക്കാർക്ക് വലിയസാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുക.

ബസ് ചാർജ് മിനിമം എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ഓട്ടോനിരക്ക് കിലോമീറ്ററിന് 25 രൂപയിൽനിന്ന് 30 രൂപയായും വർദ്ധിപ്പിച്ചു. അധികംവരുന്ന കിലോ മീറ്ററിന് 12 നിന്ന് 15 രൂപയുമാക്കി. ഇതോടെ അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോയിൽ പോകുന്ന സാധാരണക്കാരുടെ യാത്രയ്ക്ക് പൂട്ടുവീണു.

സ്കൂളിലേക്ക് ഓട്ടോയിൽ പോകുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും നിരക്ക് വർദ്ധനവ് നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഇരുട്ടടിയാകും. ടാക്സി 1500 സി.സിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയും 1500 സി.സിക്ക് മുകളിലുള്ളവയ്ക്ക് 225 രൂപയുമാക്കി. അധികംവരുന്ന ഓരോ കിലോമീറ്ററിനും 17 രൂപയിൽനിന്ന് 20 രൂപയാക്കിയും ഉയർത്തി. ഈ വർദ്ധനവും അത്യാവശ്യങ്ങൾക്കായി കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയാണ്. കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നതിനിടെ ഇത്തരത്തിലുള്ള വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്.

മിനിമം നിരക്ക്

വാഹനം- പഴയത്- പുതിയത്

ബസ്- 08- 10

ഓട്ടോ- 25- 30

ടാക്സി (1500 സി.സിക്ക് താഴെ)- 175- 200

ടാക്സി (1500 സി.സിക്ക് മുകളിൽ)- 200- 225

അധിക കി.മീ നിരക്ക്

വാഹനം- പഴയത്- പുതിയത്

ബസ്- 90 പൈസ- 1 രൂപ

ഓട്ടോ- 12 രൂപ- 15

ടാക്സി (1500 സി.സിക്ക് താഴെ)- 17- 20

ടാക്സി (1500 സി.സിക്ക് മുകളിൽ)-17- 20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AUTO TAXI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.