കോന്നി : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോന്നി ബ്ലോക്ക് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ അദ്ധ്യക്ഷനായിരുന്നു. കേരള ഗവ.എക്സ്പോർട്ട് അഡ്വൈസറി പാനൽ ഓൺ കൊവിഡ് മാനേജ്മെന്റ് അംഗം ഡോ.എ.എസ്.അനൂപ് കുമാർ, ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ, ക്വസ്റ്റ് ഗ്ലോബൽ ഡെലിവറി ഹെഡ് കെ.സുധീർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.നിർമ്മലാദേവി, ജില്ലാകമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി. നായർ, ആർ.ശ്യാമ, ജില്ലാ സെക്രട്ടറി ബി.നിസ്സാം, ജില്ലാട്രഷറർ എം.അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രേഷ്മ മറിയം റോയി, ജിജോ മോഡി, ബ്ലോക്ക് പ്രസിഡന്റ് എം.അഖിൽ, ബ്ലോക്ക് സെക്രട്ടറി സി.സുമേഷ് കോന്നി, മേഖല സെക്രട്ടറി ആർ.ശ്രീഹരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |