കോഴിക്കോട് : മത്സ്യത്തിൽ മായം കലർത്തുന്നവരെ പിടികൂടാൻ കേരളത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടി കടന്നു വരുന്ന മത്സ്യങ്ങൾ പരിശോധിക്കുകയാണ് വേണ്ടതെന്ന് മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് എ.സക്കീർഹുസൈനും ജനറൽ സെക്രട്ടറി സാഹിർ പാലക്കലും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചില്ലറ മത്സ്യമേഖലയിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതുവഴി കുറ്റക്കാർ രക്ഷപ്പെടുകയേയുള്ളൂവെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |