തിരുവനന്തപുരം: കേരളത്തിന്റെ തനത് ലഘുഭക്ഷണ ശൃംഖലയായ ചായ് ചായ് യുടെ അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലു മാളിൽ ആരംഭിച്ചു. ആസാദ് ഗ്രൂപ്പ് ചെയർമാൻ ആസാദ് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പരമ്പരാഗത രുചിഭേദങ്ങൾക്കൊപ്പം ഭക്ഷണപ്രിയർക്കായി പുതിയ കാലഘട്ടത്തിലെ പലഹാരങ്ങളും ഒരുക്കുന്ന ചായ് ചായ്, ഇന്ത്യയിലെ തന്നെ സവിശേഷ സംരംഭമാണ്.പരമ്പരാഗത ലഘുഭക്ഷണങ്ങളായ പഴം നിറച്ചത്, കൊഴുക്കട്ട, ഉണ്ടംപൊരി എന്നിവ കൂടാതെ പുതിയ കാലഘട്ടത്തിലെ പലഹാരങ്ങളായ ചില്ലി ചിക്കൻ റോൾ,ചിക്കൻ സ്പ്രിംഗ് റോൾ,കോഴിപ്പത്തിരി എന്നിവ അടങ്ങുന്ന നാല്പതോളം രുചിഭേദങ്ങൾ ഭക്ഷണപ്രേമികൾക്കായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചായ് ചായ് പ്രവർത്തിക്കുന്നത്.ഏറ്റവും പ്രചാരം നേടിയ ദം ചായ ഉൾപ്പെടെ ചായ പ്രേമികൾക്കായി ഒരു ഡസനോളം വ്യത്യസ്ത രുചിയിലുള്ള ചായകളും ഇവിടെ ലഭ്യമാണ്. ആസാദ് കോർപ്പറേറ്റ് ഹൗസിന്റെ അഞ്ചാമത്തെ സംരംഭമാണ് ചായ് ചായ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |