തിരുവനന്തപുരം: നഗരസഭയിലെ വിവിധ വിഭാഗങ്ങളിൽ തീർപ്പാക്കാത്ത ഫയലുകളിൽ അദാലത്ത് സംഘടിപ്പക്കും. 27ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫീസിലും 11 സോണൽ ഓഫീസുകളിലും അദാലത്ത് നടക്കും. മന്ത്രി എം.വി.ഗോവിന്ദൻ ഉച്ചയ്ക്ക് 12ന് നഗരസഭയിലെ അദാലത്തിൽ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായാണ് നഗരസഭയിലും അദാലത്ത് സംഘടിപ്പിക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട ഹെൽത്ത്,റവന്യൂ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും. അപേക്ഷകൾ 23 വരെ നഗരസഭ മെയിൻ ഓഫീസിലും വിവിധ സോണൽ ഓഫീസുകളിലും സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോ, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോ,ഫയൽ നമ്പർ, വിഷയം, ബന്ധപ്പെട്ട സെക്ഷൻ, കൈപ്പറ്റ് രസീത് നമ്പർ (അറിയാവുന്നവ), അനുബന്ധ രേഖകൾ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |