തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചുമതല മറ്റാർക്കും നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം അമേരിക്കയില്‍ തുടരും.
ജനുവരിയിൽ രണ്ടാഴ്ച മയോ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |