രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറ്റവും ശിക്ഷയും മേയ് 27ന് തിയേറ്ററുകളിൽ. സണ്ണി വയ്ൻ, ഷറഫുദ്ദീൻ, ശെന്തിൽ കൃഷ്ണ, അലൻസിയർ എന്നിവരാണ് മറ്റു താരങ്ങൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ
പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും മാദ്ധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് രചന. കാസർകോട് നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. മാർച്ച് ഫിലിം റോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ കുമാർ വി.ആർ. ആണ് നിർമ്മാണം. ഛായാഗ്രഹണം സുരേഷ് രാജൻ. എഡിറ്റർ അജിത് കുമാർ, സൗണ്ട് തപസ് നായക്. കലാസംവിധാനം സാബു ആദിത്യൻ. ബിനു മണമ്പൂർ ആദ്യമായി പ്രൊഡക്ഷൻ കൺട്രോളറാകുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും.വിതരണം ഫിലിം റോൾ പ്രൊഡക്ഷൻസ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |