മുംബയ്: യാത്രകൾക്കായി ഇന്ത്യക്കാർ വിദേശത്ത് ചെലവഴിച്ച പണം ഇക്കഴിഞ്ഞ ജനുവരിയിൽ കുറിച്ചത് 2021 ഫെബ്രുവരിയേക്കാൾ മൂന്നിരട്ടി വളർച്ച. 31.68 കോടി ഡോളറിൽ (2,376 കോടി രൂപ) നിന്ന് 98.04 കോടി ഡോളറിലേക്കാണ് (7,350 കോടി രൂപ) വർദ്ധനയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
നിശ്ചിതപരിധിയോളം തുക വിദേശത്തേക്ക് അയയ്ക്കാൻ റിസർവ് ബാങ്ക് അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്) പ്രകാരമുള്ള കണക്കാണിത്. 53.97 കോടി ഡോളറായിരുന്നു (4,000 കോടി രൂപ) കൊവിഡിന് മുമ്പ് 2020 ഫെബ്രുവരിയിലെ ചെലവ്. 2020-21ൽ വിദേശ യാത്രയ്ക്കായി ഇന്ത്യക്കാർ ആകെ ചെലവഴിച്ചത് 323 കോടി ഡോളറാണ് (24,225 കോടി രൂപ). കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ൽ ഇത് 695 കോടി ഡോളറായിരുന്നു (52,125 കോടി രൂപ).
ഈ ഫെബ്രുവരിയിൽ യാത്ര, പഠനം, നിക്ഷേപം, സമ്മാനം എന്നിങ്ങനെ വിവിധ ആശ്യങ്ങൾക്കായി ഇന്ത്യക്കാർ വിദേശത്ത് ആകെ ചെലവഴിച്ചത് 182 കോടി ഡോളറാണ്; 115 ഡോളറായിരുന്നു 2021 ഫെബ്രുവരിയിൽ.
വിദേശച്ചെലവുകൾ
(തുക കോടിയിൽ)
ആവശ്യം 2021 ഫെബ്രു. 2022 ഫെബ്രു.
യാത്ര $31.68 $98.04
ബന്ധുക്കൾക്ക് $21.51 $28.26
പഠനം $38.32 $21.60
സമ്മാനം $14.32 $20.13
നിക്ഷേപം $4.12 $6.03
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |