കൊച്ചി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കേരള, ലക്ഷദ്വീപ് കമ്മിറ്റികളുടെയും ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ, പ്രൊഫ. കെ.വി. തോമസ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സാബു ജേക്കബ്, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, പി.ജെ. കുഞ്ഞുമോൻ, കോയ അറഫ, അഫ്സൽ കുഞ്ഞുമോൻ, സി.ആർ. സജിത്ത്, എൽ.എസ്.എ പ്രസിഡന്റ് അനീസ് റഹ്മാൻ ആൻഡ്രോത്ത്, എ.ബി. ഫസൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |