മറയൂർ: ഭാര്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. മറയൂർ പള്ളനാട് ഗണേശനെയാണ് (29) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ തൊഴിലാളിയായ ഗണേശൻ മർദിച്ചതായി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഭാര്യ മാടത്തി മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗണേശനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ഗണേശൻ ജോലി ചെയ്യുന്ന ഹോട്ടലിന്റെ ഉടമയോടൊപ്പമായിരുന്നു സ്റ്റേഷനിൽ എത്തിയത്. പിന്നീട് വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ ഹോട്ടലിൽ ഉണ്ടായിരുന്ന ഗണേശൻ മകനെ കാണണമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ കുട്ടിയെ വീട്ടിൽ നിന്ന് മാതാവിന്റെ അടുത്തേക്ക് മാറ്റിയതായി ബന്ധുക്കൾ പറഞ്ഞു. മകൻ: യുവൻ (നാല് വയസ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |