SignIn
Kerala Kaumudi Online
Thursday, 28 March 2024 8.01 PM IST

എല്ലാവർക്കും തൊഴിൽ നൽകാൻ വാർഡ്തല സർവേ

p

തിരുവനന്തപുരം: എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വാർഡുതലത്തിൽ ആരംഭിക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം സർവേയ്ക്ക് ഉടൻ തുടക്കമാകും. ഇതിനുള്ള മാർഗരേഖ തയ്യാറായതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് സർവേ. 2026 ഓടെ 20ലക്ഷം അഭ്യസ്തവിദ്യർക്ക് ജോലി നൽകാനാണ് പദ്ധതി. 18 മുതൽ 59 വയസുവരെയുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുക. ഇതിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരളത്തിലുള്ളവർക്ക് ലോകത്തെല്ലായിടത്തും വിവിധ മേഖലകളിൽ തൊഴിലുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURVEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.