SignIn
Kerala Kaumudi Online
Friday, 29 March 2024 5.59 PM IST

ഡോ. എം. വിജയൻ നിര്യാതനായി

ചേർപ്പ്: പ്രമുഖ ഭൗതിക ജീവശാസ്ത്രജ്ഞനും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ പ്രൊഫസറുമായിരുന്ന ഡോ. എം. വിജയൻ (മാമണ്ണ വിജയൻ - 81) നിര്യാതനായി. തൃശൂർ ചേർപ്പ് സ്വദേശിയായ ഇദ്ദേഹം കേരളവർമ്മയിലെ പഠനശേഷം അലഹബാദിൽ നിന്ന് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ് നേടി. ഐ.ഐ.എസ്.സി അസോസിയേറ്റ് ഡയറക്ടറായും ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.ബി.സി.എസ് സംവിധാനത്തിന് രൂപം നൽകിയ ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ അദ്ധ്യക്ഷനായിരുന്നു. 2004ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. രണ്ടുതവണ സംസ്ഥാന സർക്കാർ ആയുഷ്‌കാല സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി. നിരവധി ആഗോള അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. കല്യാണി. മകൾ: ദേവയാനി (ബംഗളൂരു).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.