SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.38 AM IST

ശിവഗിരി മതമഹാപാഠശാലയുടെ ഗ്രന്ഥശാല വികസിപ്പിക്കുന്നു

sivagiri

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ സങ്കല്പ പ്രകാരം ശിവഗിരിയിൽ സ്ഥാപിതമായ സർവ്വമതപാഠശാലയുടെ (ബ്രഹ്മവിദ്യാലയം) കനകജൂബിലി പ്രമാണിച്ച് ഗ്രന്ഥശാല വികസിപ്പിക്കുന്നു. ഇപ്പോൾ ശ്രീനാരായണ സാഹിത്യം, ദാർശനികം, മതം, ചരിത്രം, ഭാഷ, നിഘണ്ടു, സാമൂഹ്യം, രാഷ്ട്രീയം, സാഹിത്യം, ജീവചരിത്രം, നിരൂപണം തുടങ്ങിയ വിഷയങ്ങളിൽ ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, ഇസ്ലാം മതവിഭാഗങ്ങളിലായി ഇരുപതിനായിരത്തോളം ഗ്രന്ഥങ്ങളുണ്ട്. ഗവേഷകർക്കു കൂടി ഉപകാരപ്രദമാകുമാറ് ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ ഗ്രന്ഥശാല വിപുലീകരിക്കാനാണ് തീരുമാനം. ഇതിനായി മേൽപറഞ്ഞ വിഷയങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, ഡി.വി.ഡികൾ, സി.ഡികൾ, പെൻഡ്രൈവ് എന്നിവ സാഹിത്യകാരന്മാർക്കും പൊതുജനങ്ങൾക്കും സമർപ്പിക്കാം. ഗുരുദേവനെയും ശിഷ്യന്മാരെയും ആധാരമാക്കിയുള്ള ഗ്രന്ഥങ്ങൾ കൈവശമുള്ളവർ നിർബ്ബന്ധമായും അയയ്ക്കണമെന്നും ശിവഗിരിമഠം അഭ്യർത്ഥിച്ചു. ഒറിജിനൽ കോപ്പി വിട്ടുതരാൻ ബുദ്ധിമുട്ടുള്ളവർ ഫോട്ടോകോപ്പിയെങ്കിലും അയച്ച് സഹകരിക്കണമെന്നും അഭ്യർത്ഥനയിൽ പറയുന്നു. അയയ്ക്കേണ്ട വിലാസം സ്വാമി സച്ചിദാനന്ദ, പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് , ശിവഗിരിമഠം, വർക്കല 695141. email: sivagirimasika@yahoo.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.