തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലയിൽ പാവപ്പെട്ടവർക്ക് ഏർപ്പെടുത്തി വരുന്ന റംസാൻ ഭക്ഷ്യ പുതുവസ്ത്രം കിറ്റുകളുടെ വിതരണത്തിലെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. രാവിലെ 10ന് തോന്നയ്ക്കലിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറും 26ന് രാവിലെ 9ന് വിഴിഞ്ഞത്ത് എം. വിൻസന്റ് എം.എൽ.എയും 27ന് വൈകിട്ട് 4ന് ബീമാപള്ളിയിൽ മന്ത്രി ആന്റണി രാജുവും, 28ന് നെടുമങ്ങാട് ജില്ലാ പ്രസിഡന്റ് കെ.എച്ച് എം. അഷ്റഫും സമാപന വിതരണം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാൻസലർ എം.എസ് ഫൈസൽ ഖാന്റെ അദ്ധ്യക്ഷതയിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രനും തിരുവനന്തപുരത്ത് നിർവഹിക്കുമെന്ന് സെക്രട്ടറി പി.സയ്യിദലി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |