പാലക്കാട്: എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളിൽ സ്കോർലൈൻ സ്പോട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ ഫുട്ബാൾ കോച്ചിംഗ് കാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ആറു മുതൽ 16 വയസുള്ള കുട്ടികൾക്ക് കാമ്പിൽ പങ്കെടുക്കാം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ എന്നിവയുടെ അംഗീകൃത ലൈസൻസുള്ള കോച്ചുകളായിരിക്കും പരിശീലനം നൽകുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് കേരള അക്കാഡമി ലീഗുകളിൽ മത്സരിക്കാനും ഐ.എസ്.എൽ, ഐ ലീഗ് ക്ലബ്ബുകളുടെ അക്കാഡമികളിൽ സൗഹൃദമത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. വിവരങ്ങൾക്ക്. 7994011211, 7994011611.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |