Kerala Kaumudi Online
Sunday, 26 May 2019 11.24 PM IST

കിയാരയോട് ചുംബനരംഗത്തെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടയാൾക്ക് കിടിലൻ മറുപടി നൽകി ഷാഹിദ് കപൂർ

shahid-kapoor

കിയാര അദ്വാനിയോട് സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകന്റെ വായടപ്പിച്ച് നടൻ ഷാഹിദ് കപൂർ. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേയ്‌‌ക്കായ കബീർ സിംഗിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ ഷാഹിദിന്റെ നായികയാണ് കിയാര അദ്വാനി. ട്രെയിലർ ലോഞ്ച് കഴിഞ്ഞ് മാദ്ധ്യമപ്രവർത്തരുമായി സംസാരിക്കവെയാണ് ചുംബനരംഗങ്ങളെക്കുറിച്ച് ഒരാൾ കിയാരയോട് ചോദിച്ചത്.

ചോദ്യത്തെ നടി പുഞ്ചിരിയോടെയാണ് നേരിട്ടതെങ്കിലും വെറുതെ വിടാൻ ഷാഹിദ് തയ്യാറായിരുന്നില്ല. നിങ്ങൾക്ക് കാമുകി ഉണ്ടോ?' എന്നായിയിരുന്നു റിപ്പോർട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തിൽ മനുഷ്യൻമാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്‌ക്കുട്ടികളല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ ഉത്തരം കേട്ട് ചുറ്റും കൂടിനിന്നവർ ആർത്തുവിളിക്കുകയും കയ്യടിക്കുകയുമായിരുന്നു.

2017ലാണ് വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡി പുറത്തിറങ്ങിയത്. വൻവിജയമായി തീർന്ന ചിത്രം വിജയ്‌യെ തെലുങ്കിലെ സൂപ്പർതാരപദവിയിലേക്കുയർത്തി. അർജുൻ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്‌ക്കും ഒരുക്കുന്നത്. ജൂൺ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, SHAHID KAPOOR, KIYARA ADVANI, KABIR SINGH MOVIE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY