SignIn
Kerala Kaumudi Online
Friday, 19 April 2024 7.44 AM IST

ശക്തമായ കാറ്റിൽ വീട് തകർന്നു

veed

തലയോലപ്പറമ്പ് . വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വീട് തകർന്നു. സംഭവ സമയത്ത് വീട്ടുകാർ ബന്ധുവീട്ടിൽ കല്യാണത്തിന് പോയതിനാൽ വൻഅപകടം ഒഴിവായി. വെള്ളൂർ പഞ്ചായത്ത് വരിക്കാംകുന്ന് മൂത്തേലിൽ ജയകുമാറിന്റെ വീടാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ഉൾപ്പടെ പൂർണമായും നിലം പൊത്തി. ഇലക്ട്രിക്ക് ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പടെയുള്ളവ നശിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നിർദ്ധന കുടുംബം ജയകുമാറിന്റെ കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് നിത്യചെലവ് കഴിച്ചിരുന്നത്. സമീപത്തെ ബന്ധുവീട്ടിലേക്ക് ഇവർ താമസം മാറ്റി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.