കോഴിക്കോട്: പത്തനംതിട്ടയിൽ 27 മുതൽ 30 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്. കൂത്തുപറമ്പ് രക്തസാക്ഷി സമൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ജാഥാലീഡറും സംസ്ഥാന ജോ.സെക്രട്ടറി പി.ബി അനൂപ് മാനേജരുമായ ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ സ്വീകരണം നൽകി. വാദ്യമേള അകമ്പടിയോടെ സ്വീകരിച്ച ജാഥയെ മുദ്രാവാക്യങ്ങളും ഹാരാർപ്പണവും നടത്തി വരവേറ്റു. സി.പി..എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ്, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ്, ജില്ലാ സെക്രട്ടറി പി.സി ഷൈജു, പ്രസിഡന്റ് എൽ.ജി ലിജീഷ്, ട്രഷറർ ടി.കെ.സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി ലേഖ, പി.കെ അജീഷ്, കെ.ബഗീഷ്, കെ.പി ജിതേഷ് എന്നിവർ സ്വീകരിച്ചു.
പതാക ജാഥയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസും കോഴിക്കോട് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ , സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. ഗരീഷ്, കെ.കെ ദിനേശൻ, കെ.കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |