SignIn
Kerala Kaumudi Online
Friday, 19 April 2024 7.01 PM IST

'വാഗ്ഭടാനന്ദഗുരുദേവൻ' ഡോക്യുമെന്ററിയുടെ മലബാറിലെ ആദ്യപ്രദർശനവും എം.മുകുന്ദനെ ആദരിക്കലും നാളെ

vagbadanandan
vagbadanandan

കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദന്റെ ജീവിതവും ദർശനവും നവോത്ഥാനപ്രവർത്തനങ്ങളും ആവിഷ്‌ക്കരിക്കുന്ന 'വാഗ്ഭടാനന്ദഗുരുദേവൻ നവോത്ഥാനത്തിന്റെ അരുണോദയകാഹളം' എന്ന ഡോക്യുമെന്ററിയുടെ മലബാറിലെ ആദ്യ പ്രദർശനം ഗുരുവിന്റെ 137ാം ജന്മദിനമായ നാളെ രാവിലെ 8.30നു നടക്കും. എഴുത്തുകാരൻ എം. മുകുന്ദനെ ചടങ്ങിൽ അനുമോദിക്കും.

കെ. ജയകുമാർ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് ഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘത്തിലെ അംഗങ്ങളായ സാധാരണ തൊഴിലാളികൾ രൂപം നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

കോഴിക്കോട് കൈരളി ശ്രീ തിയറ്ററിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയർ ബീനാഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഡോക്യുമെന്ററിയുടെ സംവിധായകൻ കെ. ജയകുമാർ വാഗ്ഭടാനന്ദഗുരുദേവൻ അനുസ്മരണപ്രഭാഷണം നടത്തും. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ, കേരള ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, മാനേജിംഗ് ഡയറക്ടർ എസ്. ഷാജു എന്നിവർ സംസാരിക്കും. തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

ഡോക്യുമെന്ററിയുടെ സഹസംവിധാനം അജയ് ശിവറാമും ഛായാഗ്രഹണം സി. ആർ. പ്രതാപനും എഡിറ്റിംഗ് സുരാജ് രാജേന്ദ്രനും നിർവഹിച്ചു. പ്രൊഫ. അലിയാർ, രാജശ്രീ വാര്യർ, ശ്രീകുമാർ മുഖത്തല, ഗിരീഷ് പുലിയൂർ എന്നിവരാണ് ശബ്ദം നൽകിയത്. കാവാലം ശ്രീകുമാറും കല്ലറ ഗോപനും ആലപിച്ചിരിക്കുന്ന ഡോക്യുമെന്ററിയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് കല്ലറ ഗോപനാണ്. പശ്ചാത്തലസംഗീതം ഒ. എസ്. സുനിൽകുമാറും. എൻ. ഹരികുമാർ ശബ്ദമിശ്രണവും മിഥുൻ റിഷാൻ സൗണ്ട് ഡിസൈനും അനി എം. അർജുൻ മ്യൂസിക് റെക്കോർഡിംഗും നിർവ്വഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ ഇലസ്‌ട്രേഷനുകൾ ഭട്ടതിരി, ആലിസ് മഹാമുദ്ര, ഹരി വർമ്മ, മഹേഷ് നമ്പ്യാർ എന്നിവരാണ് ചെയ്തത്. വാതിൽപ്പുറചിത്രീകരണം ചിത്രാഞ്ജലിയിലും സ്റ്റുഡിയോ ശ്രീ മൂവീസിലും കളറിംഗ് വിസ്റ്റ വി.എഫ്.എക്‌സിലുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.