SignIn
Kerala Kaumudi Online
Friday, 19 April 2024 6.53 PM IST

38 തസ്‌തികകൾ പി.എസ്.സി വിജ്ഞാപനം വരുന്നു

p

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ), ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫർ ഗ്രേഡ് 2), അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ)(ബ്ലഡ് ബാങ്ക്) തുടങ്ങി 38 തസ്‌തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വരുന്നു. സംസ്ഥാന, ജില്ലാ തലത്തിലും,സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലുമാണിത്.

അഭിമുഖം നടത്തും

ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ വിഷ - ഒന്നാം എൻ.സി.എ മുസ്ലീം (കാറ്റഗറി നമ്പർ 621/2021),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്) ഒന്നാം എൻ.സി.എ പട്ടികജാതി (773/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ) - ബ്ലഡ് ബാങ്ക് - ഒന്നാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (772/2021),തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺഡ്രി അറ്റൻഡർ - രണ്ടാം എൻ.സി.എ വിശ്വകർമ്മ (286/2021), ഇടുക്കി, തൃശൂർ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ (438/2021),പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (മാത്‌സ്) മലയാളം മീഡിയം - നാലാം എൻ.സി.എ- പട്ടികവർഗം (328/2021),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ - നാലാം എൻ.സി.എ പട്ടികജാതി (324/2021) എന്നീ തസ്‌തികകളിൽ അഭിമുഖം നടത്തും.


സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 548/2019),എൽ.ഡി. ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും (207/2019, 208/2019).മ്യൂസിയം & മൃഗശാല വകുപ്പിൽ കാർപ്പന്റർ (505/2019),കാംകോ ലിമിറ്റഡിൽ ഓപ്പറേറ്റർ (148/2019),മത്സ്യഫെഡിൽ ലാബ് അസിസ്റ്റന്റ് (235/2020, 236/2020, 237/2020), മത്സ്യഫെഡിൽ ഓപ്പറേറ്റർ ഗ്രേഡ് 2 (241/2020, 242/2020),കേരള കോ - ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്‌ട്രോണിക്സ്) (75/2021) എന്നീ തസ്‌തികകളിലെ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മലയാളം) (ട്രെയിനിംഗ് കോളേജുകൾ)- ത‌സ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 16/2020),വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2 (155/2020),കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ. (സംസ്‌കൃതം) - ഒന്നാം എൻ.സി.എ- പട്ടികജാതി, മുസ്ലീം (373/2019, 374/2019) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

വിവരണാത്മകപരീക്ഷ നടത്തും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) (ട്രെയിനിംഗ് കോളേജുകൾ)- തസ്തികമാറ്റം മുഖേന (384/2021) തസ്‌തികയിൽ വിവരണാത്മക പരീക്ഷ നടത്തും.

ഓൺലൈൻ പരീക്ഷ നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി) (കാറ്റഗറി നമ്പർ 644/2021),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനിയറിംഗ്) (ഒന്നാം എൻ.സി.എ- പട്ടികജാതി) (411/2020) എന്നീ തസ്‌തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും

ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തും
അച്ചടി വകുപ്പിൽ (ഗവൺമെന്റ് പ്രസുകൾ) ഒഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 504/2021),ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) (394/2021) എന്നീ തസ്‌തികകളിൽ ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.