ന്യൂയോർക്ക്: ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി. വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ശതകോടീശ്വരന്മാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, 59 കാരനായ അദാനിയുടെ ആസ്തി 123.7 ബില്യൺ യു.എസ് ഡോളറും ബഫറ്റിന്റേത് 121.7 ബില്യൺ യു.എസ് ഡോളറുമാണ്.
269.7 ബില്യൺ ഡോളറുമായി സ്പേസ് എക്സിന്റെയും ടെസ്ലയുടെയും മേധാവി ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്.
170.2 ബില്യൺ ഡോളർ ആസ്തിയുമായി ആമസോൺ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യൺ ഡോളർ സമ്പാദ്യവുമായി എൽ.എം.വി.എച്ച് ഉടമ ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തും 130.2 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് നാലാം സ്ഥാനത്തുമുണ്ട്. 104.2 ബില്യൺ യു.എസ് ഡോളറുമായി എട്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എം.ഡിയുമായ മുകേഷ് അംബാനിയുമുണ്ട്.
അദാനിക്ക് നേട്ടം തുടർക്കഥ
റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം, അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 81 ബില്യൺ ഡോളറായി. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.
ഇന്ത്യയിൽ ഒന്നാമത്
ഏഷ്യയിൽ രണ്ടാമത്
2022-ൽ നേടിയത് 43 ബില്യൺ ഡോളർ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |