SignIn
Kerala Kaumudi Online
Wednesday, 21 August 2019 6.59 PM IST

ഗോഡ്സെ രാജ്യസ്നേഹിയെന്ന പരാമർശം ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ചെന്ന് കോൺഗ്രസ്

congress

ന്യൂഡൽഹി: ഗാന്ധിഘാതകൻ നാഥുറാം വിനായക ഗോഡ്സേ രാജ്യസ്നേഹിയാണെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പരാമർശം ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺ​ഗ്രസ്. പ്രഗ്യയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതും ​ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ അധിക്ഷേപിക്കുന്നതാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഗാന്ധിജിക്ക്​ നേരെ വാക്കുകൾ കൊണ്ട്​ വെടിയുതിർക്കുകയാണ്​ ബി.ജെ.പി. ഇതിന്​ രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു


അതേസമയം പ്രഗ്യ സിഗിന്റെ പ്രസ്താവനയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നിലപാട് വ്യക്തമാക്കി മാപ്പ് പറയണമെന്ന് ഭോപ്പാലിലെ കോൺഗ്രസ്​ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ദ്വിഗ്​വിജയ്​ സിംഗ് ആവശ്യപ്പെട്ടു. പ്രഗ്യയുടെ പ്രസ്താവനയെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗോഡ്സേ ഒരു കൊലയാളിയാണ്​. അയാളെ പ്രകീർത്തിക്കുന്നത്​ ദേശസ്​നേഹമല്ല രാജ്യദ്രോഹമാണെന്നും ദ്വിഗ്​ വിജയ്​ സിംഗ് കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SADHVI PRAGYA SINGH THAKUR, CONGRESS, BJP, RANDEEP SINGH SURJEWALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.