SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.48 PM IST

സിൽവർലൈൻ ചർച്ചയും ബദൽ ചർച്ചയും 28ന്

krail

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് കെ-റെയിൽ സംഘടിപ്പിക്കുന്ന ചർച്ച 28ന് രാവിലെ 11ന് പാളയത്തെ ഹോട്ടൽ വിവാന്തയിൽ നടക്കും. റെയിൽവേ ബോർഡ് ടെക്നിക്കൽ (എൻജിനിയറിംഗ്) അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ഡോ.കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും.

സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, ഡോ.ആർ.വി.ജി മേനോൻ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ എതിർത്ത് സംസാരിക്കും. ബറോഡയിലെ നാഷണൽ റെയിൽവേ അക്കാഡമിയിൽ സീനിയർ പ്രൊഫസറും, പാലക്കാട് ഡിവിഷൻ മുൻ അഡി.ഡി.ആർ.എമ്മും സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോനാണ് മോഡറേറ്റർ. കെ-റെയിലിന്റെ പ്രതിനിധികളുണ്ടാവില്ല. 20 പേരെയാണ് ക്ഷണിക്കുക. ചർച്ച ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കില്ല. അതേസമയം, പദ്ധതി ബാധിക്കപ്പെടുന്നവരെയോ, കുടിയൊഴിപ്പിക്കപ്പെടുന്നവരെയോ ക്ഷണിച്ചിട്ടില്ല.

അതിനിടെ, ചർച്ചയിൽ സിൽവർലൈനിനെ എതിർക്കുന്നവരുടെ പാനലിൽ നിന്ന് സാമൂഹ്യനിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് വിവാദമായി. എന്നാൽ ജോസഫ് സി മാത്യുവിനെ പാനലിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും 28നുള്ള ചർച്ചയിൽ പങ്കെടുക്കാനാവുമോയെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കെ-റെയിൽ അറിയിച്ചു. കെ-റെയിൽ ചർച്ചയ്ക്ക് ബദലായി 28ന് മൂന്നിന് പ്രസ് ക്ലബിൽ ജോസഫ് സി മാത്യുവിനെ പങ്കെടുപ്പിച്ച് മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്‌ലി ഡെവലപ്പ്മെന്റ് സംവാദം സംഘടിപ്പിക്കും. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളിജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദുരന്തനിവാരണ അതോറിറ്റി മുൻ അദ്ധ്യക്ഷ ഡോ.കെ.ജി താര, മാദ്ധ്യമ പ്രവർത്തക എം. സുചിത്ര, കെ.കെ. രമ എം.എൽ.എ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. എം. കബീർ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, പ്രൊഫ.ശിവപ്രസാദ് എന്നിവർ സംസാരിക്കും.

 ജോ​സ​ഫിനെ​ ​ഒ​ഴി​വാ​ക്കൽ രാ​ഷ്ട്രീ​യ​ക്ക​ളി​:​ ​വി.​ഡി.​ ​സ​തീ​ശൻ

സി​ൽ​വ​ർ​ ​ലൈ​ൻ​ ​സം​വാ​ദ​ ​പാ​ന​ലി​ൽ​ ​നി​ന്ന് ​ജോ​സ​ഫ് ​സി.​ ​മാ​ത്യു​വി​നെ​ ​ഒ​ഴി​വാ​ക്കി​യ​തി​ന് ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ൽ​ ​പ​റ​ഞ്ഞു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​സം​വാ​ദ​ത്തി​ന് ​ക്ഷ​ണി​ച്ച​പ്പോ​ൾ​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന് ​ജോ​സ​ഫ് ​സ​മ്മ​തി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കെ​-​റെ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​ഒ​ഴി​വാ​ക്ക​ൽ​ ​ദു​രൂ​ഹ​മാ​ണ്.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കും​ ​മു​ക​ളി​ലാ​ണോ​ ​കെ​-​റെ​യി​ൽ​ ​എം.​ഡി​യു​ടെ​ ​സ്ഥാ​ന​മെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.​ ​പാ​രി​സ്ഥി​തി​ക​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​സാ​മൂ​ഹി​ക​മാ​യും​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ണ്ടാ​ക്കു​ന്ന​ ​അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ​ഉ​റ​ച്ച​ ​നി​ല​പാ​ടു​ള്ള​യാ​ളാ​ണ് ​ജോ​സ​ഫ്.​ ​വി​മ​ർ​ശ​ന​ങ്ങ​ളോ​ടു​ള്ള​ ​അ​സ​ഹി​ഷ്ണു​ത​ ​മു​ഖ​മു​ദ്ര​‌​യാ​ക്കി​യ​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ഇ​തി​ൽ​ ​കൂ​ടു​ത​ലൊ​ന്നും​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.