കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് നടത്തിയ ശ്രമങ്ങൾ വ്യക്തമാക്കി അന്വേഷണസംഘം മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു.
തുടരന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങൾക്ക് നൽകുന്നെന്നാരോപിച്ചുള്ള ദിലീപിന്റെ കോടതിയലക്ഷ്യ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |