തിരുവല്ല: കിണറ്റിൽ വീണ ആടിന് ഫയർഫോഴ്സ് രക്ഷകരായി. കോയിപ്രം പൊലീസ് സ്റ്റേഷന് സമീപം കോമാട്ട് ബിജു മാത്യുവിന്റെ ഫാമിലെ ആടാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തിരുവല്ലയിൽ നിന്നെത്തിയ റെസ്ക്യൂ ഓഫിസർ കൃഷ്ണരാജ് അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി ആടിനെ വലയിലാക്കി കരയ്ക്കെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ ആർ.ബാബു, അസി.ഓഫീസർ രാജേഷ്കുമാർ, റെസ്ക്യൂ ഓഫീസർമാരായ അനൂപ്, അരുൺ മോഹൻ, ഷിജുമോൻ, ജയൻ എന്നിവരുടെ സഹായത്തോടെയാണ് ആടിനെ രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |