SignIn
Kerala Kaumudi Online
Friday, 26 April 2024 2.09 AM IST

കൃഷി വിജ്ഞാന കേന്ദ്രയിൽ കിസാൻ മേള ഇന്ന്

kisan

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന കിസാൻ മേള ഇന്ന് രാവിലെ ഒമ്പതിന് കൃഷി മന്ത്രി പി.പ്രസാദ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) യുമായി ചേർന്ന് കിസാൻ ഭാഗിദാരി പ്രാഥമിക്താ ഹമാരി അഭിയാന്റെ ഭാഗമായാണ് മേള നടത്തുന്നത്. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ കർഷകരെയും കർഷക സംഘങ്ങളെയും ആദരിക്കും.

എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി എഫ്.ഐ.ജി ഗ്രൂപ്പുകളെ ആദരിക്കും. കായംകുളം നഗരസഭാ ചെയർപേഴ്സൺ പി.ശശികല കെ.വി.കെ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിർവ്വഹിക്കും. കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി. മുരളീധരൻ പദ്ധതി വിശദീകരിക്കും. പരിപാടിയോടനുബന്ധിച്ച് കാർഷിക സെമിനാർ, കർഷക - ശാസ്ത്രജ്ഞ - ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, കാർഷിക വിളകളുടെ പ്രദർശനം എന്നിവയും നടക്കും. സഞ്ചരിക്കുന്ന മണ്ണു പരിശോധന ലബോറട്ടറിയുടെ സേവനവും മേളയിലുണ്ടാകും. നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ്, നഗരസഭാംഗം ബിനു അശോക്, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാര പിള്ള, സി.പി.സി.ആർ.ഐ മേധാവിയുടെ ചുമതല വഹിക്കുന്ന പി.അനിതകുമാരി, ഒ.ആർ.എ.ആർ.എസ് പ്രോജക്ട് ഡയറക്ടർ ഡോ.സുജ, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.രജത, പ്രോജക്ട് ഡയറക്ടർ പ്രിയ.കെ.നായർ, ലീഡ് ബാങ്ക് മാനേജർ എ.എജോൺ, നബാർഡ് മാനേജർ പ്രേം കുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറ്ടർ എസ്.ആർ.രമേശ് ശശിധരൻ, വെറ്റിറിനറി ഓഫീസർ ടി. ഇന്ദിര, ക്ഷീര വികസന ഓഫീസർ ട്രീസ തോമസ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ റെജീന ജേക്കബ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർമാരായ ടി. സജി, എസ്.എസ്. ബീന എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.