ചാരുംമൂട്: അതുല്യം ആലപ്പുഴ പദ്ധതിയുടെ ഭാഗമായി താമരക്കുളം ഗ്രാമ പഞ്ചായത്ത് സാക്ഷരതാ പരീക്ഷ ഇന്നലെ നടന്നു. മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും ശ്രീലങ്കൻ വംശജയും രണ്ടു കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി. മഹാരാഷ്ട്ര സ്വദേശികളായ സുനിൽ മാരുതി ജാദവ്, റാണി സുനിൽ ജാദവ് എന്നിവർ 5-ാം വാർഡിലെ പരീക്ഷാ കേന്ദ്രത്തിലും ശ്രീലങ്കൻ വനിത ലളിത സേന രത്ന 3-ാം വാർഡിലെ കേന്ദ്രത്തിലുമാണ് പരീക്ഷയെഴുതിയത്.
ഭരണിക്കാവ് ബ്ളോക്കിൽ താമരക്കുളം പഞ്ചായത്തിൽ മാത്രമാണ് അതുല്യം ആലപ്പുഴ പദ്ധതി തുടങ്ങിയത്.
പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി 204 പേരാണ് ഇന്നലെ പരീക്ഷയെഴുതിയത്.
പഞ്ചായത്ത് തല മികവുത്സവം ഇന്നലെ ചാവടി പി.എൻ.പി.എം.എൽ.പി.എസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളാക്ക് പഞ്ചായത്ത് അംഗം ശാന്തി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ, സെക്രട്ടറി വി.ജസി, പഞ്ചായത്ത് കോ ഓർഡിനേറ്റർ എ.സലാം, പ്രേരക് സബീന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |