SignIn
Kerala Kaumudi Online
Wednesday, 21 August 2019 7.33 PM IST

റീപോളിംഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

news

1. കാസര്‍കോട് കള്ളവോട്ട് നടന്ന മണ്ഡലങ്ങളില്‍ റീപോളിംഗ്. കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണഡലങ്ങളിലെ നാല് ബൂത്തുകളില്‍ ആണ് റീപോളിംഗ്. കല്യാശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തിയിലെ ബൂത്ത് നമ്പര്‍ 166ലും ആണ് റീ പോളിംഗ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനം അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആശയ വിനിമയം നടത്തിയ ശേഷം ആയിരുന്നു പ്രഖ്യാപനം. ഞായറാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6വരെ ആണ് പോളിംഗ്

2. തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും. കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് വേണമെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ ഇടങ്ങളിലും റീപോളിംഗ് വേണം. തീരുമാനം തിരിച്ചടി ആവുക ലീഗിനെന്ന് സി.പി.എം. കമ്മിഷന്റേത് ശരിയായ ഇടപെടല്‍ എന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിയായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ എന്ന് മന്ത്രി ഇ.പി ജയരാജന്‍.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് സ്വാഗതം ചെയ്യണം

3.റീപോളിംഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കള്ള വോട്ട് നടന്ന എല്ലായിടത്തും റീ പോളിഗ് വേണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു


4.റീ പോളിംഗ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കഴിഞ്ഞ അരനൂറ്റാണ്ടായി സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ മലബാര്‍ മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫ് നടത്തിവന്നിരുന്ന ധര്‍മ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് ക്രമക്കേട് കണ്ടെത്തിയ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ നാലു ബൂത്തുകളില്‍ റീ പോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

5. മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക ഗോഡ്‌സേയെ പ്രകീര്‍ത്തിച്ച് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ടാക്കൂര്‍. ഗോഡ്‌സേ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്ന് പ്രഗ്യാ സിംഗിന്റെ പ്രസ്താവന. ഗോഡ്സയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് മറുപടി ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദി ആണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം എന്നും പ്രഗ്യ.

6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദു ആയിരുന്ന എന്നത് ചരിത്ര സത്യം എന്ന് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞതിന് പിന്നാലെ ആണ് പ്രഗ്യ സിംഗിന്റെ പ്രസ്താവന. പ്രഗ്യ സിംഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. ബി.ജെ.പിയാണ് ഗോഡ്സയെ പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമായി. ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ല. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് ബി.ജെ.പി വീണ്ടും വെടി ഉതിര്‍ക്കുന്നു എന്നും കോണ്‍ഗ്രസ്.

7. അതേസമയം, ഗോഡ്‌സേ പരാമര്‍ശത്തില്‍ പ്രഗ്യാ സിംഗിനെ തള്ളി ബി.ജെ.പി. പ്രഗ്യ പറഞ്ഞത് ബി.ജെ.പി നിലപാടല്ല എന്ന് വ്യക്താവ് ജി.വി.എല്‍ നരസിംഹ റാവു. പ്രസ്താവനയെ അപലപിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് പ്രഗ്യ മാപ്പ് പറയണം എന്ന് ബി.ജെ.പി. പ്രസ്താവനയില്‍ ബി.ജെ.പി വിശദീകരണം തേടി.

8. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക നീക്കവുമായി സോണിയ ഗാന്ധി. യു.പി.എ ഘടകകക്ഷികള്‍ക്ക് പുറമെ ടി.ആര്‍.എസിനേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനേയും ബി.ജെ.ഡിയേയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. നവീന്‍ പട്നായിക്കുമായി ചര്‍ച്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ ചുമതലപ്പെടുത്തി

9. തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത ഉണ്ടെങ്കില്‍ ആ അവസരം പരമാവധി പ്രയോജനപെടുത്താന്‍ ആണ് സോണിയ ഗാന്ധിയുടെ നീക്കം. ചന്ദ്രശേഖര്‍ റാവുവിന്റെ മൂന്നാംമുന്നണി ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ബംഗാളില്‍ മുഖ്യ ശത്രു ആയതിനാല്‍ ബി.ജെ.പിക്കൊപ്പം കൂട്ടുചേരാന്‍ മമതയ്ക്ക് കഴിയില്ല. ഫലം വരുന്ന മേയ് 23നോ 24നോ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ മൂന്നു മുന്നണികളെയും പങ്കെടുപ്പിക്കാന്‍ ആണ് സോണിയയുടെ നീക്കം

11. ജമ്മുകാശ്മീരിലെ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് നയീം ഷായ്ക്ക് എന്ന യുവാവ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകര്‍ എന്ന് ബന്ധുക്കള്‍ ആരോപിച്ചു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് നിഗമനം

12. പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ബധേര്‍വയി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പൊലീസ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, REPOLLING, KASARGOD, RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.