SignIn
Kerala Kaumudi Online
Saturday, 24 August 2019 8.56 PM IST

'ശ്വാസം തിരിച്ചെടുത്ത്, ഇടതു കണ്ണടച്ച്, പോയിന്റിൽ നോക്കി ഒറ്റവെടി', ഉണ്ടയുടെ കലക്കൻ ടീസർ പുറത്തിറങ്ങി

unda-movie-teaser

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ടീസർ പുറത്തിറങ്ങി. ഒരു മിനുട്ടോളം ദെെർഘ്യമുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കണ്ണൂരിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ടയുടെ രചന നിർവഹിക്കുന്നത് ഹർഷാദാണ്. ജിംഷി ഖാലിദാണ്ഛായാഗ്രാഹകൻ. ദംഗൽ ഉൾപ്പെടെയുള്ള ഒട്ടേറെ ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടന സംവിധാനം നിർവഹിച്ച ശ്യാം കൗശലാണ് ഉണ്ടയിലെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും അണിനിരക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOOTTY, UNDA MOVIE, UNDA MOVIE TEASER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.