കൊല്ലം: കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിത്തെ ഓവറാൾ കിരീടത്തിലേക്കുള്ള കുതിപ്പ് തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്. ഫലം പ്രഖ്യാപിച്ചപ്പോൾ ഇന്നലെ 114 പോയിന്റാണ് നേടിയത്. 76 പോയിന്റുമായി സ്വാതി തിരുന്നാൾ സംഗീത കോളേജാണ് തൊട്ടുപിന്നിൽ. തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജ് (60), യൂണിവേഴ്സിറ്റി കോളേജ് (65). സി.എസ്.എസ് കാര്യവട്ടം (38) എന്നിവയാണ്, യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ആതിഥേയ ജില്ലയായ കൊല്ലം എസ്.എൻ കോളേജ് 29 പോയിന്റുമായി ആറാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |