തൃശൂർ: കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ ഏതാനും വർഷമായി പ്രളയത്തെയും മഹാമാരിയെയും പ്രതിരോധിച്ച് മുന്നേറിയത് വലിയൊരു കൂട്ടായ്മയിലൂടെയാണെന്ന് റവന്യൂമന്ത്രി കെ.രാജൻ ഓർമ്മിപ്പിച്ചു. ഗ്രാമങ്ങൾതോറും കുടുംബസംഗമമെന്ന കൂട്ടായ്മയിലൂടെ മാത്രമേ ഒത്തൊരുമ വളർത്തിയെടുക്കാനാകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചേരിക്കാവ് റസിഡൻസ് അസോസിയേഷന്റെ ആറാം വാർഷിക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസോസിയേഷൻ പ്രസിഡന്റ് ടി.വി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിവിഷൻ കൗൺസിലർ സുരേഷിനി സുരേഷ്, സെക്രട്ടറി പി.ബി.ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.സി.വിനോദ്, ട്രഷറർ മനോജ് നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. നാലാം ക്ലാസ് സ്കൂൾ വിദ്യാർത്ഥിയായ അമൃതൻ കെ.വി വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മന്ത്രി കെ.രാജനെ ഏല്പിച്ചു. കുട്ടികളുടെ സെമി ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസുകൾ, മിമിക്രി, കവിതാ പാരായണം, തിമില വാദ്യം, വായ്പാട്ട്, സിംഗിൾ ഡാൻസ് എന്നിവ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |