തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ഫ്ലൈ ഓവർ അടുത്തമാസം തുറന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ കുറച്ചു ഭാഗങ്ങളിലെ പെയിന്റിംഗ് മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെ ആരോഗ്യമന്ത്രി വീണ ജോർജ് ഫ്ലൈ ഓവർ സന്ദർശിച്ചപ്പോൾ ഉടൻ തുറക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്ക്കരിക്കുന്നത്. മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഫ്ളൈ ഒാവറിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സമഗ്ര മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഫ്ലൈഓവർ നിർമ്മാണത്തിന് 18.06 കോടി രൂപ വകയിരുത്തിയിരുന്നു. ഫ്ലൈഓവറിന് താഴെയുള്ള സ്ഥലം പാർക്കിംഗിനായി പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |