മണ്ണാർക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതയായ ഗൗരി ലക്ഷ്മിയുടെ ചികിത്സാ ഫണ്ടിലേക്ക് മണ്ണാർക്കാട് ബസ് സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ കാരുണ്യയാത്ര വഴി സമാഹരിച്ച 27,400 രൂപ കൈമാറി. തൊഴിലാളികൾ ഒരു ദിവസത്തെ കളക്ഷൻ മുഴുവനായും ഗൗരി ലക്ഷ്മിയുടെ ചികിത്സ ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 20 നാണ് 110 ഓട്ടോ തൊഴിലാളികൾ ഗൗരി ലക്ഷ്മിക്കായി സർവീസ് നടത്തിയത്. ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് 16 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതുവരെ സുമനസ്സുകളുടെ സഹായത്തോടെ പിരിച്ചു കിട്ടിയത് 11 കോടിയോളം രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |