SignIn
Kerala Kaumudi Online
Friday, 29 March 2024 6.36 PM IST

മുഖ്യമന്ത്രിക്കുള്ള കത്തയക്കൽ സമരം ആരംഭിച്ചു

baby-parakkadan

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ സ്റ്റേഷനുകളിൽ നിന്നും കത്തയക്കൽ സമരം ആരംഭിച്ചു.

ആലപ്പുഴ യൂണിറ്റിൽ സമരം യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ, സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവർ കത്തെഴുതി ഉദ്ഘാടനം ചെയ്തു.
പെൻഷൻ ബാദ്ധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസത്തിന്റേയും ആദ്യം അഞ്ചുദിവസത്തിനുള്ളിൽ പെൻഷൻ വിതരണം ചെയ്യുക, ക്ഷാമാശ്വാസം ആരംഭിക്കുക, ഉത്സവ ബത്ത അനുവദിക്കുക , പെൻഷൻ പരിഷ്‌കരണചർച്ച ഉടനെ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുാണ് സമരം. ഇന്നു മുതൽ പെൻഷൻകാർ കത്ത്എഴുതൽ സമരത്തിൽ പങ്കെടുത്ത് മേയ് 4ന് കത്ത് അയക്കും. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ സമരപരിപാടികൾ വിശദീകരിച്ചു.
എം. പി.പ്രസന്നൻ , കെ.എം.സിദ്ധാർഥൻ, എസ്.പ്രംകുമാർ,എ.ബഷീർകുട്ടി ,കെ.ജെ.ആന്റണി , ടി.സി.ശാന്തിലാൽ, പി.കെ.നാണപ്പൻ ,ബി.രാമചന്ദ്രൻ ,കെ.ടി.മാത്യു, ഇ.എ.ഹക്കിം ,വി.പി.രാജപ്പൻ, വൽസല എസ്. വേണു എന്നിവർ കത്തെഴുത്തൽ സമരത്തിൽ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.