SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 PM IST

എമർജൻസി മെഡിസിൻ വിഭാഗം ഉടൻ തുടങ്ങും: മന്ത്രി വീണാ ജോർജ്

ambala

അമ്പലപ്പുഴ: ഡയാലിസിസ് ടെക്നീഷ്യന്മാരുടെ പുതിയ 24 തസ്തികകളിൽ നാലെണ്ണം ആലപ്പുഴ മെഡിക്കൽ കോളേജിലാണെന്നും എമർജൻസി മെഡിസിൻ വിഭാഗം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗികൾക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുംവിധം പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.കെ ശശികല റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ്, ജില്ലാ പഞ്ചായത്ത് അംഗം പി .അഞ്ജു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പ്രദീപ്തി സജിത്ത്, സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.